Saturday, January 8, 2011

സംഝോത സ്‌ഫോടനത്തിന് പിന്നില്‍ ആര്‍എസ്എസ്

Samjhauta Blasts
ദില്ലി സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മെക്കാമസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വാമി അസീമാനന്ദ് എന്ന ജതിന്‍ ചാറ്റര്‍ജി മജിസ്‌ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കി.

2007ല്‍ 68 പേരുടെ മരണത്തിനടയാക്കിയ സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ തന്റെ പങ്കും സ്വാമി അസീമാനന്ദ് സമ്മതിച്ചു. പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു കൂടുതലും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

ബോംബിനെ ബോംബ് കൊണ്ട്് നേരിടണമെന്നായിരുന്നു താന്‍ ആഹ്വാനം ചെയ്തിരുന്നത്. ഹിന്ദുക്കള്‍ മിണ്ടാതിരിയ്ക്കുന്നത് നല്ലതല്ലെന്ന് താന്‍ പറഞ്ഞതായും സിബിഐയ്ക്ക നല്‍കിയ കുറ്റസമ്മത മൊഴിയില്‍ അസീമാനന്ദ പറയുന്നു.

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിന് സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിലും മറ്റ് ഒട്ടേറെ സ്‌ഫോടനങ്ങളിലും പങ്കുണ്‌ടെന്നും സ്വാമി അസീമാനന്ദയുടെ മൊഴിയില്‍ പറയുന്നു. ഭീകരാക്രമണം നടത്തിയതിന്റെ കൃത്യമായ വിശദീകരണവും അസീമാനന്ദ നല്‍കിയിട്ടുണ്ട്.

No comments: