Thursday, January 13, 2011

നിത്യ ആനന്ദ സെക്‌സ് പില്‍ വരുന്നു

തിരുനെല്‍വേലി: വിവാദത്തിലകപ്പെട്ടതിന് ശേഷം ലൈംഗികതയെപ്പറ്റി സ്വാമി നിത്യാനന്ദ നടത്തിയ പ്രഭാഷണങ്ങള്‍ഓര്‍മ്മയില്ലേ? മോക്ഷപ്രാപ്തിയാണ് ലൈംഗിക ബന്ധത്തിലൂടെ ലഭിയ്ക്കുന്നതെന്ന സ്വാമിയുടെ ഡയലോഗ് പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്നാല്‍ നിത്യാനന്ദയുടെ ഈ മോക്ഷപ്രാപ്തിയെ വിറ്റുകാശാനൊരുങ്ങുകയാണ് തമിഴ്‌നാട്ടിലെ ഒരു സ്മാര്‍്ട്ട ബിസിനസ്സ് മാന്‍.

തിരുനെല്‍വേലിയുള്ള ഒരു ആയൂര്‍വേദ കമ്പനിയുടെ ഉടമ നിത്യ ആനന്ദയെന്ന പേരില്‍ ലൈംഗികത്തോജേക ഗുളികകള്‍ നിര്‍മിയ്ക്കാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിത്യാ ആനന്ദയെന്ന പേര് പേറ്റന്റിന്് അപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നും സന്തോഷം എന്ന് അര്‍ത്ഥം വരുന്ന നിത്യ ആനന്ദ ക്ലിക്കാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


ജനത്തിനിടയില്‍ നിത്യാനന്ദയെന്ന പേരും ലൈംഗിക വിവാദവും ഏറെ പരിചിതമായ പശ്ചാത്തലത്തില്‍ ഔഷധത്തിന് ഇത് ഗുണകരമാവുമെന്നും കരുതപ്പെടുന്നു.

No comments: