Showing posts with label ശ്രീനിജനെതിരെ അന്വേഷണത്തിന് ഉത്തരവ്. Show all posts
Showing posts with label ശ്രീനിജനെതിരെ അന്വേഷണത്തിന് ഉത്തരവ്. Show all posts

Thursday, January 13, 2011

ശ്രീനിജനെതിരെ അന്വേഷണത്തിന് ഉത്തരവ്

PV Sreenijan
തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകനും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായിരുന്ന പിവി ശ്രീനിജനെതിരെയുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണത്തിന് അനുകൂലമായ നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തവിട്ടത്.

ശ്രീനിജനെതിരെ അന്വേഷണം നടത്താമെന്ന നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ കെപി സോമരാജന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

ഏതൊരാള്‍ക്കുമെതിരെ ഉയരുന്ന ഏതുതരം ആരോപണത്തെക്കുറിച്ചും ഏത് ഏജന്‍സിയെക്കൊണ്ടു വേണമെങ്കിലും അന്വേഷണം നടത്തിയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് നിയമോപദേശക്കുറിപ്പിലുള്ളത്.