Showing posts with label ഐസ്‌ക്രീം കേസ്: പുനരന്വേഷണസാധ്യത ആരായുന്നു. Show all posts
Showing posts with label ഐസ്‌ക്രീം കേസ്: പുനരന്വേഷണസാധ്യത ആരായുന്നു. Show all posts

Saturday, January 29, 2011

ഐസ്‌ക്രീം കേസ്: പുനരന്വേഷണസാധ്യത ആരായുന്നു

Kodiyeri
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടിരുന്ന ഐസ്‌ക്രീം കേസ് പുനരന്വേഷിക്കുന്നതിന്റെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് കുഞ്ഞാലിക്കുട്ടി വഴിവിട്ട രീതിയില്‍ ഒതുക്കുകയായിരുന്നുവെന്ന റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.

വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോടിയേരി അറിയിച്ചു.

റൗഫിന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണ്. കേസില്‍ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയത് സിപിഎം നേതാവ് പി.ശശിയാണെന്നത് വെറും ആരോപണം മാത്രമാണ്- കോടിയേരി പറഞ്ഞു.

ഇതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ഡിവൈഎസ്പി സുദര്‍ശനാണ് അന്വേഷണ ചുമതല. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനാണ് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
v