Wednesday, December 22, 2010

പ്രധാനമന്ത്രി രാജിവെയ്ക്കണം: എന്‍ഡിഎ

Manmohan Singh
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ജെപിസി അന്വേഷണത്തിന് തയ്യാറല്ലെങ്കില്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന് പ്രതിപക്ഷമായ എന്‍ഡിഎ ആവശ്യപ്പെട്ടു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ(പിഎസി) മുന്‍പാകെ ഹാജരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു.

പ്രധാനമന്ത്രിപദം സംശയത്തിന് അതീതമായിരിക്കണമെന്നാണ് മന്‍മോഹന്‍ സിങ് പറയുന്നതെങ്കില്‍ 2 ജി സ്‌പെക്ട്രം അഴിമതിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം അദ്ദേഹം രാജിവെയ്ക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്‌ലി പറഞ്ഞു. 2ജി സ്‌പെക്ട്രം െൈലസന്‍സ് വിതരണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാന്‍ ജെപിസി അന്വേഷണം കൊണ്ടു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പിഎസി അന്വേഷണത്തിനു സഹകരിക്കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്തുകൊണ്ടു ധാര്‍മികതയുടെ പേരില്‍ ജെപിസി അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ചോദിച്ചു.

പ്രധാനമന്ത്രി എന്ന നിലയിലുള്ള അധികാരങ്ങള്‍ മന്‍മോഹന്‍ സിങ് പ്രയോജനപ്പെടുത്തുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദ്ദേശത്തിന് കാത്തിരിയ്ക്കുകയാണെന്ന് അഡ്വാനി കുറ്റപ്പെടുത്തി. എന്‍ഡിഎ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നേതാക്കള്‍.
English summary
The BJP-led NDA on Wednesday has demanded that Prime Minister Manmohan Singh should resign if he does not want a Joint Parliamentary Committee on the 2G spectrum issue and answer charges before it. NDA partners directed their fire towards the Manmohan, saying his offer to appear before the Public Accounts Committee was not enough and the government should agree to a JPC probe into the 2G spectrum scam.

No comments: