എലി വര്‍ഗ്ഗം തന്നെയാണെങ്കിലും പക്ഷികളെ പോലെ മധുരസ്വരത്തില്‍ പാടുന്ന മൂഷികന്‍മാരെയാണ് ഒസാക യൂനിവേഴ്‌സിറ്റി ഇവോള്‍വ്ഡ് മൗസ് പ്രോജക്റ്റ് ഗവേഷകര്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്. ജനിതക എഞ്ചിനീയറിങ് വഴിയാണ് ഇത്തരം എലികളെ സൃഷ്ടിച്ചതെന്ന് ഗവേഷകന്‍ അരികുനി ഉചിമുറ പറയുന്നു.
ജനിതക മാറ്റംവരുത്തിയ എലികളുടെ ഒട്ടേറെ തലമുറകളെ ഗവേഷകസംഘം നിരീക്ഷിച്ചു. തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ജനിതക വസ്തുവിന് (ഡിഎന്‍എ) അപഭ്രംശം സംഭവിക്കുന്ന വിധത്തില്‍ മാറ്റംവരുത്തിയ എലികളുടെ തലമുറകളാണു പഠനവിധേയമായത്. ഇങ്ങനെയുണ്ടായ ചില എലികളിലാണ് ചില പാട്ടുകാരെ ഗവേഷകര്‍ കണ്ടെത്തിയത്.
ആദ്യത്തെ പാട്ടുകാരന്‍ മൂഷികന്‍ തങ്ങളെ അതിശയപ്പെടുത്തിയെന്നും ഇപ്പോള്‍ അത്തരത്തിലുള്ള നൂറോളം എലികള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉചിമുറ പറയുന്നു. ഈ എലികള്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു പാട്ടുപാടാനുള്ള കഴിവു പകര്‍ന്നുകിട്ടുമെന്നാണു പ്രതീക്ഷ. നമ്മെ സന്തോഷിപ്പിയ്ക്കുന്ന മിക്കി മൗസുകള്‍ അധികം വൈകാതെ ഉണ്ടാവുമെന്ന് കരുതാം.

English summary
They said the genetically tweaked rodent can ‘tweet’, although it appears the creature was created more by accident than design. And they are now hoping to one day breed a real-life Mickey Mouse – one that can talk.
No comments:
Post a Comment