Friday, December 31, 2010

ടീകോമിന്റെ നിലപാട് അംഗീകരിക്കില്ല: ശര്‍മ

കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതി ഭൂമിയ്ക്ക് കൂടിയ വില്പനാവകാശം നല്‍കാനാവില്ലെന്ന് പദ്ധതി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ വ്യക്തമാക്കി.

വില്പനവകാശം കൊടുക്കരുതെന്ന നിലപാട് സര്‍ക്കാരിന്റെ പ്രഖ്യാപന നയമാണ്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിന്റെ ഈ പ്രഖ്യാപിത നിലപാട് അറിയിക്കനാണ് യൂസഫലിയെ സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹം സര്‍ക്കാരിന്റെ പ്രതിനിധിയായാലും, മധ്യസ്ഥനായാലും കാര്യം നടക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ നിലപാട് യൂസഫലി ടീകോമിനെ അറിയിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ ഇതിന്റെ മറുപടി അറിയാന്‍ കഴിയുമെന്നും ശര്‍മ പറഞ്ഞു.

സ്മാര്‍ട് സിറ്റി പദ്ധതിയ്ക്കായി രണ്ട് മാസം കൂടി കാക്കുമെന്നും അതിന് ശേഷം നിയമനടപടി സ്വീകരിയ്ക്കുമെന്ന് ടീകോം സിഇഒ ഫരീദ് അബ്ദുല്‍റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു.
S Sharma

No comments: