Wednesday, December 22, 2010

'സര്‍പ്രൈസാ'യി വധുവിനെ കൊന്നു; ജീവനൊടുക്കി

Brazil Couple

റിയോഡി ജനീറോ: വിവാഹവിരുന്നിനെത്തിയവര്‍ക്ക് വ്യത്യസ്തമായൊരു സര്‍പ്രൈസ് നല്‍കി വരന്‍ ജീവനൊടുക്കി. വധുവിനെയും ഉറ്റ തോഴനെയും വെടിവെച്ചു കൊന്നശേഷമാണ് നവവരന്‍ ജീവനൊടുക്കിയത്. ഇരുനൂറോളം വരുന്ന വിരുന്നുകാര്‍ക്ക് സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു ഈ കൊലപാതക കല്യാണം.

ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് നടുക്കുന്ന വിവാഹസത്കാരം അരങ്ങേറിയത്. സെയില്‍സ് മാനേജറായ റൊജേരിയോ ദമാസ്‌സെനയാണ് (29) നവവധുവായ റെനാട്ട അലക്‌സാണ്‌ഡ്രെ കോസ്റ്റ കോലോയെ (25)യും സുഹൃത്തായ മാര്‍സെലോ ഗ്വിമാറസിനെയും വെടിവെച്ചു കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. സുഹൃത്ത് ഇയാളുടെ മാനേജര്‍ കൂടി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വധുവിന്റെ നെഞ്ചിലും നെറ്റിയിലുമാണ് ഇയാള്‍ നിറയൊഴിച്ചത്.

വിരുന്നിനെത്തുമ്പോള്‍ വരന്റെ മനസ്സില്‍ ഇങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നതിന്റെ യാതൊരു ലാഞ്ചനയും ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അച്ഛന്റെ പിക്ക്അപ് ട്രക്കിലാണ് റെജേരിയോ തോക്ക് ഒളിപ്പിച്ചുവെച്ചതെന്നാണ് കരുതപ്പെടുന്നു. വെടിവെപ്പില്‍ നിസ്സാര പരിക്കേറ്റ നവവധുവിന്റെ സഹോദരനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
English summary
A groom blasted his young bride and best man to death at his wedding reception after telling guests he had a "surprise" for them. Rogerio Damascena, 29, shot his new wife Renata Alexandre Costa Coelho, 25, in the chest and head then blew away his best friend Marcelo Guimaraes, 40, before turning the gun on himself.

No comments: